കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ സിപിഎം നടത്തിയ ബോംബാക്രമണത്തില്‍ മൂന്ന് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പിണറായിക്ക് സമീപമുള്ള എരുവെട്ടിയില്‍ സംഘടിച്ചെത്തിയ സിപിഎം സംഘമാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഷനോജ്, രാജേഷ് എന്നിവരെ കോഴിക്കോട് ഉള്ളിയേരി മെഡിക്കല്‍ കോളേജിലും പരിക്കേറ്റ അഭിജിത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ രാജേഷ് ബിജെപി പിണറായി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ്
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള സിപിഎം കുടുംബ സംഗമത്തില്‍ മുഖ്യമന്ത്രി ഇന്നലെ പങ്കെടുത്തത് പിണറായി മേഖലയിലായിരുന്നു. മുഖ്യമന്ത്രി മണ്ഡലത്തില്‍ ഉള്ളപ്പോള്‍ തന്നെയാണ് അക്രമം നടന്നിരിക്കുന്നത്.