തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിൽ ഇന്ത്യ എ യ്ക്ക് മൂന്നുവിക്കറ്റ് ജയം. ഇംഗ്ളണ്ട് ലയൺസ് ഉയർത്തിയ 286 റൺസ് വിജയലക്ഷ്യം 49.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ എ മറികടന്നു. 48 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്ന ഇഷാൻ കിഷനാണ് മാൻ ഓഫ് ദ മാച്ച്. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 59ഉം ശ്രേയസ് അയ്യർ 45 ഉം റൺസെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് ലയൺസ് സാം ബില്ലിംഗ്സിന്റെ സെഞ്ച്വറിയുടെ മികവിൽ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് നേടി. ബില്ലിംഗ്സ് പുറത്താകാതെ 108 റൺസെടുത്തു. മായങ്ക് മാർക്കണ്ഡെ, സിദ്ദാർത്ഥ് കൗൾ, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇരു ടീമുകളും തമ്മിൽ നാല് മത്സരങ്ങളടങ്ങിയ അനൗദ്യോഗിക ഏകദിന പരമ്പരയാണ് കാര്യവട്ടത്ത് നടക്കുന്നത്.