ന്യൂഡല്‍ഹി : രാജ്യത്തെ തീര സംരക്ഷണം ഉറപ്പ് വരുത്താൻ ഇന്ത്യന്‍ നേവി യുടെ ദ്വിദിന അഭ്യാസം സീ വിജിൽ .
ഇന്ത്യയിലെ 7516 കി.മി നീളുന്ന കടല്‍ത്തീരത്ത് തുറമുഖങ്ങളുള്ള പതിമൂന്നു സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും മല്‍സ്യബന്ധന തൊഴിലാളികളെയും ഉള്‍പ്പെടുത്തിയാണ് പുതിയ ഉദ്യമം നടന്നത്.
ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വിപുലമായ ഒരു പ്രദര്‍ശനം അരങ്ങേറുന്നത്.
2008 നവംബര്‍ 8 ലെ ഭീകരാക്രമണങ്ങള്‍ക്കു ശേഷമുള്ള ഇന്ത്യയുടെ തീരസംരക്ഷണ നയങ്ങളുടെ ഒരവലോകനമായിരിന്നു സീ വിജിൽ. സമുദ്രോന്‍മുഖമായി പട്രോളിങ്ങും ഇന്റലിജന്‍സിന്റെയും സാങ്കേതികസഹായം ഉള്‍പ്പെടുത്തിയുമുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്.
തീരദേശത്തു ലോക്കല്‍ പോലീസിന്റെയും പോര്‍ട്ട് അധികാരികളുടെയും കര്‍ശന നിരീക്ഷണവുമുണ്ടാവും.ദേശസുരക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ഇത്തരത്തിലുള്ള പ്രകടനങ്ങൾ ഉപയോഗപ്രദമാകുമെന്നാണ് കരുതുന്നത്.
140 കപ്പലുകളും,40 ചെറു വിമാനങ്ങളുമാണ് അഭ്യാസത്തിൽ പങ്കെടുത്തത്.















