ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതൻറെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2026, 09:50 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:  കാപ്പ കേസിൽ കുടുക്കിയ ജയിലിടച്ച  തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും. രാവിലെ 11 മണിക്ക് ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലാണ് ചടങ്ങ്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ജയിലിനുള്ളിൽ തന്നെ സത്യപ്രതിജ്ഞയ്‌ക്കുള്ള പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയത്.

തിരുവനന്തപുരം മേയർ, കോർപ്പറേഷൻ സെക്രട്ടറി, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം ഇതിനായി തൃശൂരിലെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിയിട്ടുണ്ട്. ചടങ്ങ് നടക്കുന്നതിനാൽ ജയിലിൽ സുരക്ഷ ശക്തമാക്കിയതായും സന്ദർശകർക്കും മാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായും ജയിൽ അധികൃതർ അറിയിച്ചു.

സത്യപ്രതിജ്ഞയ്‌ക്കായി ഒരു ദിവസത്തേക്ക് ജയിലിൽ നിന്ന് വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ആർ. സുഗതൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച്, ജയിലിൽ നിന്ന് വിട്ടയയ്‌ക്കുന്നതിന് പകരം വിയ്യൂർ സെൻട്രൽ ജയിലിൽ തന്നെ സത്യപ്രതിജ്ഞ നടത്താൻ ആവശ്യമായ സൗകര്യം ഒരുക്കാൻ ജയിൽ സൂപ്രണ്ടിന് നിർദേശം നൽകുകയായിരുന്നു.

ഹർജി അനുവദിച്ച കോടതി, നടപടിക്രമങ്ങളിലെ സാങ്കേതിക പിഴവുകൾ കാരണം ജനങ്ങൾ നൽകിയ ജനവിധി അട്ടിമറിക്കപ്പെടാൻ പാടില്ലെന്ന് നിരീക്ഷിച്ചു. ജനാധിപത്യ നടപടിക്രമങ്ങൾ സംരക്ഷിക്കുകയും ജനവിധി മാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കോടതിയുടെ ലക്ഷ്യമെന്നും, അസാധാരണ സാഹചര്യങ്ങളിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ അസാധാരണ തീരുമാനങ്ങൾ സ്വീകരിക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി.

കാപ്പ നിയമപ്രകാരം തടങ്കലിൽ കഴിയുന്ന സുഗതന് സത്യപ്രതിജ്ഞ നടത്താൻ ഭരണഘടനാപരമായ അവകാശമില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടും കോടതി അംഗീകരിച്ചില്ല. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധിയുടെ ജനാധിപത്യപരമായ അവകാശവും ജനവിധിയുടെ പ്രാധാന്യവുമാണ് ഈ വിഷയത്തിൽ പരിഗണിച്ചതെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, ഹൈക്കോടതി വിധിയെ ബിജെപി സ്വാഗതം ചെയ്തു. ആർ. സുഗതന്റെ സത്യപ്രതിജ്ഞ തടയാനുള്ള ഇടത്-വലത് രാഷ്‌ട്രീയ നീക്കങ്ങൾക്ക് തിരിച്ചടിയാണ് കോടതിവിധി. ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്‍ മേയറും മുന്‍ മന്ത്രിയുമായ വി. ശിവന്‍കുട്ടിയെ ആണ് സിപിഎം ചുമതലയേല്‍പ്പിച്ചത്.  എന്നാൽ കോടതിയുടെ ഇടപെടലിലൂടെ ഇതെല്ലാം പൊളിഞ്ഞ് പാളീസായി. ഇന്നത്തെ സത്യപ്രതിജ്ഞയോടെ ആർ. സുഗതൻ ഔദ്യോഗികമായി കൗൺസിലറായി ചുമതല ഏറ്റെടുക്കും.

Tags: Thiruvanthapuram corperationR Sughathan
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies