കോട്ടയം: കെവിന് കൊലകേസില്‍ ഇന്ന് കോട്ടയം സെഷന്‍സ് കോടതിയില്‍ പ്രാഥമികവാദം തുടങ്ങും. കുറ്റം ചുമത്തുന്നതിന് മുന്‍പുള്ള വാദം ഇന്ന് തുടങ്ങാനാണ് കോടതി നിര്‍ദ്ദേശം. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളുടെ പകര്‍പ്പും പ്രതികളുടെ അഭിഭാഷകര്‍ക്ക് നല്കാന് കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസിലെ 14 പ്രതികളോടും ഇന്ന് ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.