ന്യൂഡൽഹി: സ്ത്രീ വിരുദ്ധ പരാമർശത്തിൽ പെട്ട് ടീമിൽ നിന്ന് ഒഴിവാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളായ ഹർദ്ദിക് പാണ്ഡ്യക്കും കെഎൽ രാഹുലിന്റെയും വിലക്ക് നീക്കി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബിസിസിഐയുടെ ഇടക്കാല ഭരണസമിതി യോഗത്തിലാണ് ഇരുവരുടേയും വിലക്ക് ഒഴിവാക്കാന്‍ തീരുമാനമായത്.
വിലക്ക് നീക്കിയതോടെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ഇരുവര്‍ക്കും വേണമെങ്കില്‍ ടീമിലെത്താം. എന്നാല്‍ ഇക്കാര്യം സെലക്ടര്‍മാരാണ് തീരുമാനിക്കേണ്ടത്. വിവാദത്തെ തുടർന്ന് ഓസ്ട്രേലിയൻ പര്യടനത്തിൽ നിന്ന് ഇരുവരെയും തിരിച്ച് വിളിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങാനായിരുന്നു ബിസിഐയുടെ നിർദ്ദേശം.
ഒരു സ്വകാര്യ ചാനലിന്റെ ചാറ്റ് ഷോയിൽ പങ്കെടുക്കവെയാണ് ഇരുവരും വിവാദ പരാമർശം നടത്തിയത്. സംഭവം വിവാദമായതോടുകൂടി ബിസിസിഐ ഇരുവരോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ ട്വീറ്റ് ചെയ്തിരുന്നു.
വിലക്ക് നീങ്ങിയ സാഹചര്യത്തിൽ രാഹുൽ ഇംഗ്ലണ്ട് ലയൺസിനെതിരായ ഏകദിന മത്സരത്തിനുള്ള ഇന്ത്യൻ എ ടീമിനൊപ്പം ചേരുമെന്നാണ് വിവരം. കേരളത്തിലാണ് മത്സരം നടക്കുന്നത്.