ഇരുപത്തിയൊന്നാം നൂറ്റാണ്ടടക്കം 5 ചിത്രങ്ങള്‍ ഇന്ന് തിയേറ്ററുകളിലെത്തും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇരുപത്തിയൊന്നാം നൂറ്റാണ്ടടക്കം 5 ചിത്രങ്ങള്‍ ഇന്ന് തിയേറ്ററുകളിലെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2019, 10:06 pm IST
Facebook
Twitter
WhatsAppTelegram

ജനുവരി ആദ്യ പകുതിയില്‍ പുറത്തിറങ്ങിയ ഒരു പിടി നല്ല ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ആരവത്തോടെ തന്നെ തുടരുന്നതിനിടെ ഇന്ന്  5 ചിത്രങ്ങള്‍ കൂടി തിയേറ്ററുകളിലെത്തും. ആസിഫ് അലിയുടെ വിജയ് സൂപ്പറും പൗര്‍ണ്ണമിയും, നിവിന്‍ പോളിയുടെ മിഖായേലും, നിത്യാ മേനോന്റെ പ്രാണയുമെല്ലാം ഹിറ്റുകളുടെ പട്ടികയിലേയ്‌ക്ക് നീങ്ങിക്കഴിഞ്ഞു. എന്നാല്‍ ഈ വാരവും സിനിമാ പ്രേക്ഷകര്‍ക്ക് പ്രതീക്ഷനല്‍കുന്നതാണ്. 5 പുത്തന്‍ ചിത്രങ്ങളാണ് അണിയറയില്‍ റിലീസിന് ഒരുങ്ങിയിരിക്കുന്നത്.

വളരെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നാളെ തിയേറ്ററുകളിലെത്തും. ആദിക്കു ശേഷം പ്രണവ് മോഹന്‍ ലാല്‍ നായക വേഷത്തിലെത്തുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖമായ സായ ഡേവിഡാണ് നായിക. മനോജ് കെ ജയന്‍, ഗോകുല്‍ സുരേഷ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു.

നിരഞ്ജന്‍ മണിയന്‍പിള്ള രാജുവിനെ നായകനായെത്തുന്ന ചിത്രമാണ് സകലകലാശാല. ക്യാമ്പസ് ചിത്രമായ ചിത്രം ഒരു മാസ് കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. വിനോദ് ഗുരുവായൂരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പ്രവാസി ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന നല്ല വിശേഷമാണ് നാളെ പുറത്തിറങ്ങുന്ന മറ്റൊരു ചിത്രം. ഇന്ദ്രന്‍സ്, ബിജൂ സോപാനം, ശ്രീജി ഗോപിനാഥ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. അജിതനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഫുട്‌ബോള്‍ പ്രമേയമാക്കി പരസ്യ സംവിധായകനായ ആദി ഒരുക്കുന്ന ചിത്രമാണ് പന്ത്. ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത് എട്ടു വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയിലൂടെയാണ്. 2016 ല്‍ പുറത്തിറങ്ങിയ കൊച്ചവ്വോ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ അബനി ആദിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

യുവനടന്‍ വിജയകുമാര്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന കാറ്റില്‍ ഒരു പായ്‌ക്കപ്പല്‍ എന്ന ചിത്രവും നാളെ അരങ്ങിലെത്തും. സണ്‍ ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബിജിപാലാണ് സംഗീതസംവിധാനം.

ജിബിന്‍ സംവിധാനം ചെയ്ത് അഷ്‌കര്‍ സൗദാന്‍, സാന്ദ്ര തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം വള്ളിക്കെട്ടും നാളെ തിയേറ്ററുകളിലെത്തും. ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

നാളത്തെ റിലീസിനെ ശ്രദ്ധേയമാക്കുന്നത് സിനിമയിലെ മക്കള്‍ വാഴ്ചയ്‌ക്ക് ചങ്കുറപ്പേകുന്ന പഴയ താരവാഴ്ചയുടെ പിന്‍തുടര്‍ച്ചയാണ്. മോഹന്‍ ലാലിന്റെ പുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ രണ്ടാം ചിത്രവും മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ മണിയന്‍പിള്ള രാജുവിന്റെ കന്നി ചിത്രവും നാളെ നേര്‍ക്കുനേരെത്തും.

ജനുവരി ആദ്യ പകുതിയിലുണ്ടായ സിനിമാരംഗത്തെ ഉണര്‍വ് രണ്ടാം പകുതിയിലും വമ്പിച്ച ഹിറ്റുകള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് കരുതാം.

Share3717
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies