മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ റാഫേൽ നദാൽ – നൊവാക് ജോക്കോവിച്ച് പോരാട്ടം. സെമിയിൽ ഫ്റഞ്ച് താരം ലൂക്കാസ് പൗളിയെ കീഴടക്കിയാണ് ലോക ഒന്നാം നമ്പർ താരംജോക്കോവിച്ച് ഫൈനലിൽ കടന്നത്.
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മുൻ ചാമ്പ്യനായ സെർബിയൻ താരം ജയം നേടിയത്. സ്കോർ 6-0, 6-2, 6-2.
നാളെ നടക്കുന്ന വനിതാ സിംഗിൾസ് ഫൈനലിൽ ജപ്പാൻ താരം നൊവാമി ഓസാക്കയും ചെക് റിപ്പബ്ലിക് താരം പെട്രോ ക്വിറ്റോവയും ഏറ്റുമുട്ടും.