മൗണ്ട് മൗന്ഗുയി: ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗിനിറങ്ങി. ആദ്യ രണ്ട് ഏകദിനങ്ങളിലും വിജയം നേടിയ ഇന്ത്യയുടെ ലക്ഷ്യം പരമ്പര സ്വന്തമാക്കുകയെന്നതാണ്.
ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളോടെയാണ് കോഹ്ലിയും സംഘവും ഇന്ന് കളിക്കളത്തിലെത്തുന്നത്. പേശി വലിവിനെത്തുടര്‍ന്ന് ധോണി വിശ്രമത്തിലായതിനാല്‍ ദിനേശ് കാര്‍ത്തിക് ധോണിക്ക് പകരം ടീമില്‍ ഇടം പിടിച്ചു.
വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് വിലക്ക് നേരിട്ട ഹര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. ഇതോടെ കൂടുതല്‍ കരുത്തുറ്റ ഇന്ത്യന്‍ ടീമിനെയാകും കിവീസിന് നേരിടേണ്ടി വരിക.
ഇന്നത്തെ മത്സരത്തിന് ശേഷം അവസാന രണ്ട് ഏകദിനവും, 20-20 പരമ്പരയും നയിക്കുന്നത് രോഹിത് ശര്‍മയാകും. വിരാട് കോഹ്ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചതിനാലാണിത്.
5 മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യയാണ് മുന്നില്‍ (2-0).