അബുദാബി മാർത്തോമ്മാ ഇടവകയുടെ ജീവകാരുണ്യ വിഭാഗമായ “വെയ്സ് ” നു കീഴിൽ പ്രവർത്തിക്കുന്ന സി സി സി യുടെ ആഭിമുഖ്യത്തിൽ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയുടെ സഹകരണത്തോടെ അവയവമാറ്റ ചികിത്സകളെക്കുറിച്ച് ബോധവൽകരണ സെമിനാർ സംഘടിപ്പിക്കുന്നു . ഫെബ്രുവരി 1 വെള്ളിയാഴ്ച 01.30 മുതൽ മുസ്സഫ മാർത്തോമ്മാ കമ്മ്യുണിറ്റി സെന്ററിലാണ് പരിപാടി നടക്കുക . യു എ ഇ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ പ്രവാസികൾക്ക് ലഭിക്കുന്ന അവയവമാറ്റചികിത്സകളെക്കുറിച്ചും ,അതിനു അർഹരാകുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും വിശദീകരിക്കും . അവയവ ദാനത്തിന്റെ പവിത്രത , അവയവ പരിപാലനത്തിന്റെ അടിസ്ഥാന പരിചരണങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ളാസ്സുകൾ നയിക്കും.ഇടവകാംഗങ്ങൾ അല്ലാത്തവർക്കും സെമിനാറിൽ പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു .
വിവരങ്ങൾക്ക് .050-6141023.