ന്യൂഡൽഹി: പുതിയ കോച്ച് എത്തിയിട്ടും ബ്ലാസ്റ്റേഴ്സിന് ജയം അകലെ. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ രണ്ടാം ഷെഡ്യൂളിലെ രണ്ടാം മത്സരത്തിലും കോരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഡെൽഹി ഡൈനാമോസിനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽവി.
ഇരുപത്തിയൊമ്പതാം മിനിറ്റിൽ ഡൽഹി ഡൈനാമോസിന്റെ ഗിയാനിയിലൂടെ ആദ്യഗോൾ പിറന്നു. രണ്ടാം പകുതിയിലും കളിയിൽ മുൻതൂക്കം ഡൽഹിക്കായിരുന്നു. തൊണ്ണൂറാം മിനിറ്റിൽ ലഭിച്ച പെനാലിറ്റി റെനേ മിഹേലിക് വലയിലെത്തിച്ചു. ഡൽഹിക്ക് രണ്ടാം ഗോൾ.
മത്സരത്തോടുകൂടി പതിനാലു മത്സരങ്ങളിൽ നിന്നായി പത്തുപോയിന്റ് നേടി ഒൻപതാം സ്ഥാനത്താണ് കേരളാബ്ലാസ്റ്റേഴ്സ്. ഒൻപതാം സ്ഥാനത്ത് നിന്നിരുന്ന ഡൽഹി ഡൈനാമോസ് ഈ വിജയത്തോടുകൂടി മൂന്നുപോയിന്റുകൾ നേടി എട്ടാം സ്ഥാനത്തെത്തി.