UAE

ഇരുപതാമത് ഗൾഫ് മാർത്തോമ്മാ യൂത്ത് കോൺഫറൻസ്

അബുദാബി മാർത്തോമ്മാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഇരുപതാമത് ഗൾഫ് മാർത്തോമ്മാ യൂത്ത് കോൺഫറൻസിൻറെ ചിന്താ വിഷയം പ്രകാശനം ചെയ്തു. മരുഭൂമിയുടെ സുവിശേഷം എന്നതാവും ഓഗസ്റ്റ് മാസം നടത്തപ്പെടുന്ന യൂത്ത് കോൺഫറൻസിൻറെ ചിന്താ വിഷയം.

ഗൾഫ് മേഖലയിലെ 18 ൽ പരം ഇടവകകളിൽനിന്നായി 1200 പ്രതിനിധികൾ  കോൺഫറൻസിൽ പങ്കെടുക്കുന്നു. ഇടവകയുടെ  ആരാധനാ മദ്ധ്യേ നടന്ന പ്രകാശനം റവ. ബാബു പി.കുലത്താക്കൽ നിർവഹിച്ചു. സഹവികാരി റവ. ബിജു സി.പി., റവ. ജോസ് മോൻ, കോൺഫറൻസ് കൺവീനർ ബോബി ജേക്കബ്,  ഇടവക വൈസ് പ്രസിഡണ്ട്  കെ.വി  ജോസഫ് , യുവജന സഖ്യം സെക്രട്ടറി ഷിജിൻ പാപ്പച്ചൻ, ട്രഷർ ജസ്റ്റിൻ ചാക്കോ, വൈസ് പ്രസിഡണ്ട് രജിത് ചീരൻ പ്രോഗ്രാം കമ്മറ്റി കൺവീനർ സുനിൽ ജോൺ സാമുവേൽ ,ദിപിൻ പണിക്കർ തുടങ്ങിയവർ നേതൃത്വം നൽകി.

0 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close