വെല്ലിംഗ്ടൺ: ഇന്ത്യ- ന്യൂസിലാൻഡ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് വെല്ലിംഗ്ടണിൽ നടക്കും. പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യ നാലാം ജയമാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യൻ നിരയിൽ മുൻ നായകൻ എം എസ് ധോണി തിരിച്ചെത്തും. ഹാമിൽട്ടണിൽ ട്രെന്റ് ബോൾട്ടിന്റെ പേസ് ആക്രമണത്തിന് മുന്നിൽ ബാറ്റിംഗ് നിര തകർന്നടിഞ്ഞത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്. ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യ അവസാന മത്സരം ജയിക്കാനായാൽ സമ്മർദ്ദം കുറക്കാനാകും.
കിവീസ് നിരയിൽ ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിന്റെ പരിക്ക് ടീമിന് തിരിച്ചടിയാണ്. ഇന്ത്യൻ സമയം രാവിലെ 7.30 നാണ് മത്സരം ആരംഭിക്കുക.