വാട്സ് ആപ്പ് അണ്‍ലോക്ക് ചെയ്യാന്‍ ഇനി ഫെയ്സ് ഐഡി, ടച്ച് ഐഡി സംവിധാനവും. വാട്സ് ആപ്പിന്റെ ഐഒഎസ് പശ്ചാത്തലത്തിലാണ് ആ ഈ അധിക സുരക്ഷ ലഭ്യമാകുന്നത്.
ഇതനുതരിച്ച് വാട്സ് ആപ്പ് ലോക്ക് ചെയ്യുവാന്‍ ഫെയ്സ് ഐഡി, ടച്ച് ഐഡി എന്നിവ ഉപയോഗിക്കാം. വാട്സ് ആപ്പിന്റെ പുതിയ അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.
ഈ സൗകര്യം ലഭ്യമാകുന്നതിന് സെറ്റിംങ്ങ്സില്‍ പോയി അക്കൗണ്ട് പ്രൈവസി യില്‍ സ്ക്രീന്‍ ലോക്ക് എടുത്താല്‍ മതിയാകും. പിന്നീട് ഓരോ പ്രാവശ്യവും വാട്സ് ആപ്പ് തുറക്കുന്വോള്‍ ഐഡി നല്‍കേണ്ടി വരുമെങ്കിലും അണ്‍ലോക്ക് ചെയ്യാനുള്ള സമയം മുന്‍കൂട്ടി തയ്യാറാക്കുവാന്‍ സാധിക്കും. ലോക്ക് ചെയ്ത് ഒരു മിനിറ്റ് 15 മിനിട്ട് അങ്ങനെ വിവിധ സമയപരിധി നിശ്ചയിച്ച് മുന്‍കൂട്ടി തയ്യാറാക്കാം. ഇത്തരത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ചാല്‍ ആ സമയപരിധിക്ക് ശേഷമേ വാട്സ് ആപ്പ് അണ്‍ലോക്ക് ചെയ്യാന്‍ സാധ്യമാകൂ. കൂടാതെ പാസ്കോഡ് നല്‍കിയും അണ്‍ലോക്ക് ചെയ്യാനാകും.
ആപ്പിള്‍ ഐഫോണ്‍ ടെന്‍, ടെന്‍ എസ,് ടെന്‍ എസ് മാക്സ്, ടെന്‍ ആര് എന്നീ പതിപ്പുകളില്‍ ഫെയ്സ് ഐഡി സൗകര്യമുണ്ടാകും. മറ്റുള്ളവയില്‍ ടച്ച് ഐഡി സംവിധാനവുമുണ്ട്.