തിരുവനന്തപുരം: ഉല്പന്നങ്ങല്ക്കും സേവനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ചുമത്താന്‍ തീരുമാനിച്ചിരുന്ന 1 ശതമാനം പ്രളയ സെസ് പ്രാബല്യത്തിലാകുന്നത് നീട്ടിവെക്കുമെന്ന സൂചനയുമായി ധനമന്ത്രി തോമസ് ഐസക്.
നികുതി, ഫീസ് വര്‍ദ്ധനവെല്ലാം സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രല്‍ 1 മുതലാണ് പ്രാബല്യത്തിലാകുക. എന്നാല്‍ സെസ് ഏര്‍പ്പെടുത്തിയത് വിലക്കയറ്റം സൃഷ്ടിക്കുമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പുനര്‍ചിന്തനം നടത്തുന്നതെന്നാണ് സൂചന.
12,18,28 ശതമാനം ജിഎസ്ടി സ്ലാബുകളിലെ എല്ലാ ഉത്പന്നങ്ങള്‍ക്കും സെസ് ഏര്‍പ്പെടുത്തിയെങ്കിലും ചില ഉത്പന്നങ്ങള്‍ക്ക് വിജ്ഞാപനത്തില്‍ ഒഴിവാക്കാനാകും. സെസ് വന്‍ വിലക്കയറ്റത്തിന് കാരണമാകുമെന്ന് പ്രതിപക്ഷ വിമര്‍ശനത്തിന് മറുപടിയായാണ് നീട്ടിവയ്ക്കുമെന്ന സൂചന നിയമസഭയില്‍ മന്ത്രി നല്‍കിയത്.
സെസ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജിഎസ്ടി നിയമത്തില്‍ ഭേദഗതി ചെയ്യുന്നതിന് ബില്‍ 12ന് നിയമസഭയിലെത്തും. വിജ്ഞാപനം ചെയ്യുന്ന തിയതി മുതല്‍ സെസ് ഏര്‍പ്പെടുത്താം. എപ്പോള്‍ വിജ്ഞാപനം ചെയ്യണമെന്നത് സര്‍ക്കാരിന് തീരുമാനിക്കാം.
സെസ് ഏര്‍പ്പെടുത്തുമ്പോള്‍ ജിഎസ് ടി സോഫ്റ്റ്വെയറില് കാര്യമായ അഴിച്ചുപണി വേണ്ടിവരും. ഇൗ നടപടിയും വൈകാന്‍ ഇടയുണ്ടെന്നാണ് മന്ത്രിയുടെ ഭാഷ്യം.