നെയ് വേലി: സന്തോഷ് ട്രോഫി നിലവിലെ ജേതാക്കളായ കേരളം ഫൈനൽ റൗണ്ട് കാണാതെ പുറത്ത്. യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ സർവ്വീസസിനോട് ഒരു ഗോളിന് തോറ്റാണ് കേരളം പുറത്തായത്. യോഗ്യതാ നേടാൻ ഇന്ന് കേരളത്തിന് രണ്ട് ഗോൾ വ്യത്യാസത്തിൽ ജയിക്കണമായിരുന്നു.
മൂന്നു മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാനാകാതെയാണ് കേരളം പുറത്തായത്. ഇന്നത്തെ ജയത്തോടെ സർവ്വീസസ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ഇതോടെ ദക്ഷിണ മേഖലയിൽ നിന്നും യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി സർവ്വീസസ്. കർണാടക നേരത്തേ യോഗ്യത നേടിയിരുന്നു.