ഹാമിൽട്ടൺ: ഇന്ത്യ – ന്യൂസിലൻഡ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ നിർണായക മൂന്നാം മത്സരംഇന്ന് ഹാമിൽട്ടണിൽ നടക്കും. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് തുല്യതയിലാണ്. ആദ്യ മത്സരം കിവീസ് 80 റൺസിന് ജയിച്ചപ്പോൾ, രണ്ടാമത്സരത്തിൽ ഏഴ് വിക്കറ്റ് ജയവുമായി ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി. ഇന്ന് ഉച്ചയ്ക്ക് 12 നാണ് മത്സരം.
രണ്ട് വിദേശ പര്യടനങ്ങൾക്കായി ടീം ഇന്ത്യ വിദേശത്തേക്ക് പോയിട്ട് മൂന്ന് മാസം തികയുകയാണ്. ഇന്നത്തെ മത്സരത്തോടെ പര്യടനം അവസാനിക്കും. ഏകദിനത്തിൽ ഇന്ത്യ 92 റൺസിന് പുറത്തായ ഗ്രൗണ്ടിൽ തന്നെയാണ് മത്സരമെന്നതും ശ്രദ്ധേയമാണ്.