ഹൈദരാബാദ്: ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എൻടിആറിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ചന്ദ്രബാബു നായിഡുവിന് സാധിച്ചില്ലെന്നും, വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടിഡിപിയുടെ ഭരണം സംസ്ഥാനത്തെ പിന്നോട്ടടിച്ചെന്നും, മുഖ്യമന്ത്രിയുടെ ലക്ഷ്യം സ്വന്തം വളർച്ച മാത്രം മോദി കൂട്ടിച്ചേർത്തു. പൊതുഖജനാവിൽ നിന്നുമാണ് സംസ്ഥാന സർക്കാർ റാലികൾക്ക് പണം ചെലവഴിക്കുന്നതെന്നും ആന്ധ്രയിലെ പൊതുപരിപാടിയിൽ സംസാരിക്കവേ പ്രധാനമന്ത്രി ആരോപിച്ചു.