ഹാമിൽട്ടൺ: ഹാമിൽട്ടൺ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്ക് 4 റൺസിന്റെ തോൽവി. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിലാണ് ഇന്ത്യയുടെ തോൽവി. 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
വിജയ് ശങ്കർ 28 പന്തിൽ 43 റൺസ് എടുത്തു. രണ്ട് സിക്സും അഞ്ച് ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു ശങ്കറിന്റെ ഇന്നിംഗ്സ്. 16 പന്തിൽ നിന്നും 33 റൺസുമായി പുറത്താകാതെ നിന്ന ദിനേശ് കാർത്തിക് അവസാനം വരെ പൊരുതിയെങ്കിലും ജയത്തിനെത്തിക്കാനായില്ല. ഋഷഭ് പന്ത് 12 പന്തിൽ നിന്ന് 28 റൺസെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നാല് വിക്കറ്റ് നഷ്ടത്തിലാണ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. കോളിൻ മൻറോ 40 പന്തിൽ 72 റൺസ് എടുത്തു.