ന്യൂഡൽഹി: ഡൽഹി കരോൾബാഗിലെ ഹോട്ടൽ സമുച്ചയിൽ തീപ്പിടുത്തം. 9 മരണം. ആർപ്പിത് പാലസ് എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. മലയാളികൾ ഉൾപ്പടെ ഹോട്ടലിൽ കുടുങ്ങി കിടക്കുന്നതായി സൂചന. രക്ഷാപ്രവർത്തനം ഊർജിതം. അഗ്നിശമനസോനാ യൂണിറ്റുകളുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ആളുകളെ ഹോട്ടലിനുള്ളില്‍ നിന്ന് ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി മലയാളി കുടുംബങ്ങൾ ഹോട്ടലിൽ താമസിച്ചിരുന്നതായാണ് റിപ്പോർട്ട്.