നഡിയാദ്: 64 ാമത് ദേശീയ സീനിയര്‍ സ്കൂള്‍ പെണ്‍കുട്ടികളുടെ മീറ്റില്‍ കേരളത്തിന് കിരീടം. 104 പോയിന്റോടെയാണ് കേരളത്തിന്റെ കിരീട നേട്ടം. തമിഴ് നാടിനാണ് രണ്ടാം സ്ഥാനം. 41 പോയിന്റോടെ ഡല്‍ഹി മൂന്നാമതെത്തി.
മീറ്റിന്റെ അവസാന ദിനമായ ഇന്ന് രണ്ടു സ്വര്‍ണ്ണവും മൂന്ന് വെള്ളിയും കേരളത്തിന്റെ പെണ്‍പട സ്വന്തമാക്കി. ഇതോടെ കേരളത്തിന് ആറു സ്വര്‍ണ്ണവും ഏഴു വെള്ളിയും രണ്ടു വെങ്കലവുമാണ് അക്കൗണ്ടില്‍.
ഇന്ന് ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്ര ബാബുവാണ് കേരളത്തിനായി സ്വര്‍ണ്ണം നേടിയത്. ട്രിപ്പിള്‍ ജമ്പില്‍ വെള്ളിയും കേരളത്തിന്റെ മെറിന് ബിജു നേടി. 4*400 മീറ്റര്‍ റിലേയില്‍ കേരള ടീം ഒന്നാമതെത്തി.
മീറ്റിന്റെ രണ്ടാം ദിനത്തിലും കേരളത്തിന് തന്നെയായിരുന്നു ആധിപത്യം. നഡിയാദില്‍ സിഎജി സപോര്‍ട് കോംപ്ലക്സില്‍ നടന്ന ഏഴ് ഫൈനലുകളില്‍ 3 സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവുമായാണ് കേരളം തിളങ്ങിയത്.