അബൂദാബി നാഷനൽ ഓയിൽ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. ഓഫിസർ ഡോ. സുൽത്താൻ ആൽ ജാബിറിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം സമ്മാനിച്ചു.ഊർജ സുരക്ഷക്കും മേഖലയിലെ വ്യാപാരത്തിനും നൽകിയ സംഭാവനകളും പുതിയ സാങ്കേതിക വിദ്യകളുടെ കാലഘട്ടത്തിൽ എണ്ണ-വാതക മേഖല ആധുനികവത്കരിക്കുന്നതിനുള്ള പ്രയത്നങ്ങളുംപരിഗണിച്ചാണ് പുരസ്കാരം.ന്യൂഡൽഹിക്ക് സമീപം ഗ്രെയ്റ്റ് നോയിഡയിൽ നടന്ന പെട്രോടെക് ഊർജസമ്മേളനത്തിലെ ചടങ്ങിലാണ് പുരസ്കാരം നൽകിയത്.ഇന്ത്യൻ പെട്രോളിയം-പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ,ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.