മുംബൈ: ബൗളര്‍മാക്കും ഹെല്‍മറ്റ് വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനടക്കമുള്ള ബൗളര്‍മാര്‍ രംഗത്ത്. പരിശീലന മത്സരത്തില്‍ ബൗള്‍ ചെയ്യുമ്പോള്‍ മുന്‍ ഇന്ത്യന്‍ താരം അശോക് സിന്‍ഡയ്ക്ക് പന്തു തലയില്‍ കൊണ്ട് പരിക്കേറ്റ സാഹചര്യത്തിലാണ് ബൗളര്‍മാരുടെ സുരക്ഷയ്ക്കും നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി ബൗളര്‍മാര്‍ രംഗത്തെത്തിയത്.
ക്രിക്കറ്റില്‍ ബാറ്റ്സ്മാന്മാര്ക്കും വിക്കറ്റ് കീപ്പര്‍മാര്‍ക്കും ഹെല്‍മറ്റ് നല്്കാറുണ്ടെങ്കിലും ബൗളര്‍മാര്‍ക്ക് ഇത്തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളൊന്നുമില്ല. പലപ്പോഴും ബൗളര്‍മാര്‍ ഒഴിഞ്ഞു മാറിയാണ് അപകടം ഒഴിവാക്കാറുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നാണ്ഒരു വിഭാഗം ബൗളര്‍മാരുടെ ആവശ്യം.