കൊച്ചി: സിപിഎം തിരുവനന്തപുരം ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിന്റെ നടപടി തെറ്റ് തന്നെയെന്ന് ആവര്‍ത്തിച്ച് കോടിയേരി. യുവ ഓഫീസറായത് കൊണ്ട് മാത്രമാണ് നടപടി ഒഴിവാക്കിയതെന്നും അത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും സദുദ്ദേശ്യമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീറാം വെങ്കിട്ടരാമനും രേണു രാജിനും എതിരായ സമാനമായ പാര്‍ട്ടി നിലപാടുകള്‍ വിവാദമായി തന്നെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ പുതിയ അഭിപ്രായ പ്രകടനം. ഐഎഎസ് ഐപിഎസ് ഓഫീസര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ ഉദ്യോഗസ്ഥ തലത്തിലും പൊതുസമൂഹത്തിലും അസ്വസ്ഥതകള്‍ നിലവിലുണ്ട്.