വാഷിംങ്ടണ്‍: പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നടപടി അവസാനിപ്പിക്കണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു.
അതേസമയം, പാകിസ്ഥാനിലേയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഭീകര സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാനിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കന്‍ പൗരന്മാരോട് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടത്.
ഭീകരവാദത്തെ തടയാന്‍ ഇന്ത്യക്കൊപ്പം നിലകൊള്ളുമെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക നേരത്തെ രംഗത്തുവന്നിരുന്നു. ഭീകരെ സഹായിക്കുന്ന നടപടി പാകിസ്ഥാന് അവസാനിപ്പിക്കണമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍, ആക്രമണത്തില്‍ പങ്കില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അവകാശപ്പെട്ട് പാകിസ്ഥാന് വാര്‍ത്താക്കുറിപ്പ് ഇറക്കി.