India

പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

ന്യൂഡല്‍ഹി : പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിനില്ലാ ഹൈസ്പീഡ് ട്രയിന്‍ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ്    ചെയ്തു. ഡല്‍ഹി റെയില്‍ വേ സ്റ്റഷനില്‍ നിന്നായിരുന്നു കന്നി ഓട്ടം. റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും റെയില്‍ വേ ബോര്‍ഡ് അംഗങ്ങളും കന്നി യാത്രയില്‍ പങ്ക് ചേര്‍ന്നു. ഡല്‍ഹിയില്‍ മുതല്‍ വാരണാസി വരെയാണ് ട്രയിന്‍ സര്‍വീസ് നടത്തുന്നത്.

എക്‌സ്പ്രസിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ധരെക്കും ഡിസൈനര്‍മാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി കൃതജ്ഞത രേഖപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ഭരണകാലത്ത് റെയില്‍വേ വകുപ്പിന് വലിയ നേട്ടങ്ങള്‍ ലഭിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Loading...

ഡല്‍ഹിയില്‍ നിന്നും വാരണാസിയിലെത്താന്‍ 9 മണിക്കൂറും 45 മിനിട്ടും മതിയാകുമെന്നതാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ പ്രത്യേകത.് 40 മിനിറ്റ് കാണ്‍പൂരിലും അലഹാബാദിലുംള തങ്ങുന്നതുള്‍പ്പെടെയുള്ള സമയമാണിത്.

എക്‌സ്പ്രസില്‍ 16 എയര്‍ കണ്ടീഷന്‍ കോച്ചുകളാണുളളത്. ഇതില്‍ 2 എണ്ണം എക്‌സിക്യൂട്ടീവ് ക്ലാസാണ്. 1,128 യാത്രക്കാര്‍ക്ക് ഒരു സമയം യാത്രചെയ്യാനാകും.

ശതാബ്ദി ട്രയിനുകള്‍ക്ക് പകരമായാണ് വന്ദേഭാരത് എക്‌സ്പ്രസ് ഉപയോഗിക്കുക. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായാണ് ഇത് നിര്‍മ്മിച്ചത്.മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതാണ് ഈ ട്രയിനുകള്‍.

ഓരോ കോച്ചിനും അടിയില്‍ പിടിപ്പിച്ചിരിക്കുന്ന ട്രാക്ഷന്‍ മോട്ടോറുകളാണ് ലോക്കോമോട്ടീവ് എഞ്ചിനുകള്‍ക്ക് പകരം പ്രവര്‍ത്തിക്കുക.

ഓട്ടോമാറ്റിക് ഡോറുകളും, സ്റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈ ഫൈ, ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍, ബയോ വാക്വം സിസ്റ്റത്തിന്റെ സഹായത്തോടെയുള്ള ടോയ്‌ലെറ്റ് സംവിധാനം എന്നിവ ഉണ്ടാകും.
കൂടാതെ പാന്ട്രി സംവിധാനവും ഉണ്ട്. ട്രയിന്‍നിന്റെ ബ്രേക്കിംഗ് സിസ്റ്റത്തിനും പ്രത്യേകതയുണ്ട്. 30 ശതമാനം വൈദ്യുതി ലാഭിക്കാനാകുമെന്നതാണ് ഇതിന്റെ മെച്ചം.

ഓണ്‍ലൈനിലൂടെ ട്രയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. ചെയര്‍ കാറിന് 1,760 രൂപയും, എക്‌സിക്യൂട്ടീവ് ക്ലാസിന് 3,310 രൂപയുമാണ് ടിക്കറ്റ് നിരക്കുകള്‍.

97 കോടി രൂപ മുതല്‍ മുടക്കില്‍ 18 മാസം കൊണ്ടാണ് പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകള്‍ നിര്‍മ്മിച്ചത്.

3K Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close