മുംബൈ: ഈ സീസണിലെ ഐപിഎൽ മത്സരങ്ങൾക്ക് ചെന്നൈ സൂപ്പർ കിംഗ്സ് – ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് പോരാട്ടത്തോടെ തുടക്കം. മാർച്ച് 23നാണ് ധോണിയുടേയും കോഹ് ലിയുടേയും ടീമുകൾ മാറ്റുരയ്ക്കുക. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
മാർച്ച് 23 മുതൽ ഏപ്രിൽ അഞ്ച് വരെയുള്ള ആദ്യ രണ്ടാഴ്ചത്തെ 17 മത്സരങ്ങളുടെ ഷെഡ്യൂളാണ് പുറത്തിറക്കിയത്. ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും തുടർന്നുള്ള മത്സരക്രമം പുറത്തിറക്കുക. അപ്പോൾ ആവശ്യമെങ്കിൽ നിലവിൽ പ്രഖ്യാപിച്ച മത്സരക്രമത്തിലും മാറ്റം വരുത്തുമെന്നും അധികൃതർ അറിയിച്ചു.