നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം അതിരന് ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. സായി പല്ലവിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
അനു മൂത്തേടത്താണ് ഛായാഗ്രഹണം. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് പിഎസ് ജയഹരി അണ്.
ഫഹദ് ഫാസിലിനെയും സായി പല്ലവിക്കും പുറമെ പ്രകാശ് രാജും അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.
ചിത്രം ഏപ്രില്‍ ആദ്യ വാരം പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.