വിശാഖപട്ടണം: ഇന്ത്യ – ഓസ്ട്രേലിയ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ വിശാഖപട്ടണത്ത് നടക്കും. വിശ്രമത്തിന് ശേഷം ക്യാപ്‍റ്റൻ വിരാട് കോഹ് ലി മടങ്ങിയെത്തിയത് ടീമിന് കരുത്താകും. അതേസമയം പുറം വേദനയെ തുടർന്ന് ഓൾ റൗണ്ടർ ഹർദ്ദിക് പാണ്ഡ്യയ്‌ക്ക് പരമ്പര നഷ്ടമാകും. രണ്ട് മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പരയ്‌ക്കുശേഷം അഞ്ച് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയും നടക്കും.
ഏകദിന ടീമിൽ പാണ്ഡ്യയ്‌ക്കു പകരം രവീന്ദ്ര ജഡേജയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാകപ്പിലെ പരിക്കിനുശേഷം കഴിഞ്ഞമാസമാണ് പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയത്. ഇതിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കാരണത്താല്‍ ടീമില്‍ നിന്ന് സസ്‌പെന്‍ഷന്‍ ലഭിക്കുകയും ചെയ്തു. പിന്നീട് വിലക്ക് പിൻവലിച്ച് ടീമിലേക്ക് തിരികെ വിളിക്കുകയായിരുന്നു.
ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണ്. അതിനാൽ തന്നെ പരമ്പരയിലെ പ്രകടനം ടീമിന് നിർണായകമാകും.















