മാഞ്ചസ്റ്റർ : ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിയ്ക്ക്. ഫൈനലിൽ ചെൽസിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് സിറ്റി കിരീടം നിലനിർത്തിയത്. ഷൂട്ടൗട്ടിൽ 4 – 3 നാണ് സിറ്റി ചെൽസിയെ പരാജയപ്പെടുത്തിയത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. മറ്റൊരു മത്സരത്തിൽ സതാംപ്റ്റണെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആഴ്സണൽ പരാജയപ്പെടുത്തി.
സ്പാനിഷ് ലീഗിൽ ലവന്റെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ മാഡ്രിഡ് പരാജയപ്പെടുത്തി. കരിം ബെൻസേമയും ഗാരത് ബെയ്ലുമാണ് റയലിനായി ഗോൾ നേടിയത്.