കുരുന്നുപ്രതിഭകളെ കണ്ടെത്താനാണ് അബുദാബി മലയാളിസമാജം ബേബി ഷോ സംഘടിപ്പിച്ചത്.മത്സരം കുട്ടികൾക്ക് വ്യത്യസ്ത അനുഭവമാണ് സമ്മാനിച്ചത് . ഒരു വയസ്സുവരെയുള്ള കുട്ടികൾ, ഒന്നിനും മൂന്നിനും ഇടയിൽ, മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ളവർ എന്നിങ്ങനെ പല വിഭാഗങ്ങളാക്കി തരംതിരിച്ചാണ് മത്സരങ്ങൾ നടന്നത്.ഡോ. ശങ്കർ രാജ്ഡിയോ, റീനാ അനിൽകുമാർ, ശ്രീവിദ്യ, ഡോ. രൂപാലി പ്രവീൺ, ഡോ. ഷിനു എന്നിവരായിരുന്നു വിധിനിർണയം നടത്തിയത്. ഒരു വയസ്സുവരെയുള്ള വിഭാഗത്തിൽ ഡാനിയാല ചിന്നു പണിക്കരും ഒന്നു മുതൽ മൂന്നു വരെ ആൺകുട്ടികളുടെ വിഭാഗത്തിൽ അനിമേഷ് മോഹിത്തും പെൺകുട്ടികളുടെ വിഭാഗത്തിൽ പ്രണവി പി ബർട്ടെക്കും ഒന്നാം സ്ഥാനത്തെത്തി. മൂന്ന് മുതൽ ആറു വയസ്സുവരെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ സയാൻ ഷംനിദും പെൺകുട്ടികളുടെ വിഭാഗത്തിൽ അൻവി ലക്ഷ്മി ഗിരീഷ് നായരും ഒന്നാമതെത്തി.വിജയികൾക്ക് സ്വർണനാണയം സമ്മാനമായി നൽകി.