സെന്റർ ഇൻഡോർ ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച്ച വൈകിട്ട് ആറ് മണിയോടെ മത്സരങ്ങൾ ആരംഭിക്കും. യു.എ.ഇയിലെ 50 പ്രമുഖ ടീമുകളാണ് ടൂർണ്ണമെന്റിൽ മത്സരിക്കുക. പ്രൊഫഷണൽ, എ, ബി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ക്യാഷവാർഡും ട്രോഫിയും സമ്മാനിക്കും. മാർച്ച് എട്ട് വെള്ളിയാഴ്ച്ച സെന്ററും സഹൃദയ കല്ലൂരാവിയും സംയുക്തമായി കബഡി ടൂർണ്ണമെന്റും സെന്റർ ഓഡിറ്റോറിയത്തിൽ നടത്തും.ഇന്ത്യയിൽ നിന്നുള്ള പ്രമുഖ കളിക്കാർ മത്സരത്തിന്റെ ഭാഗമാവുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.