ബംഗളൂരു: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര ഓസ്ട്രേലിയയ്ക്ക്. രണ്ടാം മത്സരത്തിൽ ആതിഥേയരെ ഏഴ് വിക്കറ്റിന് കീഴടക്കിയാണ് ഓസിസ് പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ ഓസ്ട്രേലിയ മറികടന്നു.
55 പന്തിൽ 113 റൺസ് അടിച്ചുകൂട്ടിയ ഗ്ലെൻ മാക്സ് വെല്ലാണ് ടീമിന് തകർപ്പൻ ജയം സമ്മാനിച്ചത്. ഒൻപത് സിക്സുകളും ഏഴ് ബൗണ്ടറികളും ഉൾപ്പെട്ടതാണ് മാക്സ് വെല്ലിന്റെ ഇന്നിംഗ്സ്. ഡാർസി ഷോർട്ട് 40 റൺസ് എടുത്തു. ആദ്യമായാണ് ഇന്ത്യയിൽ ട്വന്റി 20 പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റിനാണ് 190 റൺസ് എടുത്തത്. വിരാട് കോഹ്ലി പുറത്താകാതെ 38 പന്തിൽ 72 റൺസ് എടുത്തു. ലോകേഷ് രാഹുൽ 47 ഉം എം എസ് ധോണി 40 ഉം റൺസ് എടുത്ത് പുറത്തായി. അഞ്ചാം വിക്കറ്റിൽ കോഹ്ലിയും ധോണിയും ചേർന്ന് നൂറ് റൺസ് കൂട്ടിച്ചേർത്തു.