ഹൈദരാബാദ്: ഇന്ത്യയും ഓസ്ട്രേലിയും തമ്മിലുളള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും. ഉച്ചയ്ക്ക് 1.30ന് തുടങ്ങുന്ന മത്സരത്തിൽ ഇന്ത്യ രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരേയും ഓൾറൗണ്ടർ വിജയ് ശങ്കറിനേയും കളിപ്പിച്ചേക്കും. ലോകകപ്പിനുള്ള അവസാനവട്ട തയ്യാറെടുപ്പായാണ് അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയെ ഇരു ടീമും കാണുന്നത്.
പരിക്കേറ്റ ഓൾ റൗണ്ടർ ഹർദ്ദിക് പാണ്ഡ്യക്ക് പകരം രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്വന്റി 20 പരമ്പരയിലെ സമ്പൂർണ്ണ പരാജയത്തിന് പകരം വീട്ടാനുള്ള അവസരവുമാണ് ഇന്ത്യയ്ക്ക് ഈ പരമ്പര.