ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്ഥാന് ഷെല്ലാക്രമണം തുടരുന്നതിനാല്‍ പൂഞ്ച്, രജൗരി മേഖലയില്‍ 400 ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ അനുമതി. 200 ബങ്കറുകള്‍ വീതം ഇരു ജില്ലകളിലും നിര്‍മ്മിക്കാനാണ് പദ്ധതി.
ബങ്കറുകളുടെ നിര്‍മ്മാണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തെ പ്രതിരോധിക്കാന്‍ ബങ്കറുകളുടെ നിര്‍മ്മാണത്തിലൂടെ സാധ്യമാകും. കഴിഞ്ഞ 4-5 ദിവസമായി തുടരുന്ന പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ നിരവധി വീടുകള്‍ നശിക്കുകയും ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബങ്കറുകളുടെ നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി സുരക്ഷ ഉറപ്പാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.