ഹൈദരാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 6 വിക്കറ്റിന്റെ തകർപ്പൻ ജയം. 237 റൺസ് പിന്തുടർന്ന ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 10 പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടന്നു. അർദ്ധ സെഞ്ച്വറി നേടിയ കേദാർ ജാദവിന്റെയും മഹേന്ദ്ര സിംഗ് ധോണിയുടെയും പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.
ജാദവ് 81 ഉം ധോണി 59 റൺസുമെടുത്ത് പുറത്താകാതെ നിന്നു. നായകൻ കോഹ് ലി 44 ഉം ഓപ്പണർ രോഹിത് ശർമ്മ 37 ഉം അമ്പോട്ടി റായിഡു 13 റൺസെടുത്തും ശിഖർ ധവാൻ റൺസൊന്നുമെടുക്കാതെയും പുറത്തായി.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 236 റൺസെടുത്തത്. ഉസ്മാൻ ഖ്വാജ 50ഉം ഗ്ളെൻ മാക്സ്വെൽ 40ഉം റൺസെടുത്തു. ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ഷമിയും ജസ്പ്രീത് ബൂമ്രയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കേദാർ ജാദവിന് ഒരു വിക്കറ്റ് ലഭിച്ചു.