ദുബായ്: അനിൽ കുംബ്ലെ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ദുബായിൽ നടന്ന ഐസിസി ബോർഡ് യോഗത്തിലാണ് തീരുമാനം. മൂന്നു വർഷമാണ് കാലാവധി.
ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്ടനും സ്പിൻ ഇതിഹാസവുമായ അനിൽ കുംബ്ലെ തുടർച്ചയായ മൂന്നാം തവണയാണ് ഈ പദവിയിലെത്തുന്നത്. 2012ലാണ് കുംബ്ലെ ആദ്യമായി ചെയർമാൻ സ്ഥാനത്തെത്തുന്നത്.
ടെസ്റ്റിൽ ഒരിന്നിംഗ്സിലെ മുഴുവൻ വിക്കറ്റും വീഴ്തിയതിന്റെ റെക്കോർഡ് മുൻ ഇംഗ്ലീഷ് താരം ജിം ലേക്കറുമായി പങ്ക് വെയ്ക്കുന്ന കുംബ്ലെ കുറച്ചു കാലം ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു.