അഗർത്തല: രാജ്യത്ത് പാചകവാതക ഉത്പാദനത്തിൽ ഏറ്റവും മുന്നിലാണ് ത്രിപുര. ആ ത്രിപുരയിലെ എല്ലാ ഭവനങ്ങളിലും 2019ൽ പാചകവാതക കണക്ഷൻ എത്തിക്കും. കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ‘നവീന ഭാരതം’ പദ്ധതിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന സംസ്ഥാനമാണ് ത്രിപുരയെന്നും മന്ത്രി പറഞ്ഞു. ക്രൂഡോയിലിന്റെയും പ്രകൃതിവാതകത്തിന്റെയും രൂപത്തിൽ ഇന്ധനം സംഭരിക്കപ്പെട്ടിരിക്കുന്ന കലവറയാണ് രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനോടൊപ്പം നിരവധി കേന്ദ്ര പദ്ധതികളുടെ ഉത്ഘാടനം നിർവഹിക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം.