ഗോ എയർ അബുദാബിയിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവീസ് ആരംഭിച്ചു. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസുകളുള്ളത്. രാത്രി 10.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 12.40ന് അബുദാബിയിലെത്തും. അബുദാബിയിൽ നിന്ന് പുലർച്ചെ 1.40ന് പുറപ്പെടുന്ന വിമാനം രാവിലെ 7.10ന് കണ്ണൂരിലെത്തും. മാർച്ച് 31 മുതൽ ഒക്ടോബർ 25 വരെ രാത്രി 10.15ന് അബുദാബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.45ന് കണ്ണൂരിലും രാവിലെ 6.45ന് കണ്ണൂരിൽ നിന്ന് തിരിക്കുന്ന വിമാനം 9.15ന് അബുദാബിലുമെത്തും. ഗോ എയർ സർവീസ് വടക്കേ മലബാറിൽ നിന്നുള്ള പ്രവാസികളുടെ യാത്ര എളുപ്പമാക്കും