മുംബൈ: ഏഷ്യന്‍ ഗെയിംസിലേയ്ക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നു. ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെ യോഗത്തിലാണ് 2022 ലെ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റും ഉള്‍പ്പെടുത്താന്‍ തീരുമാനമായത്.
നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 2022 ല്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ അരങ്ങേറുക. ചൈനയിലെ ഹാങ്ചൗവിലാണ് വേദി. പുരുഷ-വനിതാ വിഭാഗങ്ങളില്‍ മത്സരം ഉണ്ടാകും. 20-20 ക്രക്കറ്റ് മത്സരമാണ് ഉണ്ടാകുക.
അതേസമയം, ഇക്കാര്യത്തില്‍ ബി.സി.സി.ഐ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. 2010 ല്‍ ഗ്വാങ്ചൗവിലും, 2014 ല്‍ ഇഞ്ചിയോണിലും നടന്ന ഏഷ്യന്‍ ഗെയിംസുകളില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇന്ത്യ ടീമുകളെ അയച്ചിരുന്നില്ല.
2022 ലെ ഗെയിംസില്‍ ടീമിനെ ഉള്‍പ്പെടുത്തുന്ന കാര്യം ഉന്നത കൗണ്‍സിലിനെ തിരഞ്ഞെടുത്ത ശേഷം പരിഗണിക്കുമെന്ന് മുതിര്‍ന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥന് അറിയിച്ചു.
ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ ഐസിസി ശ്രമിക്കുന്നതിനിിടെയാണ് ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് മടങ്ങി എത്തിയിരിക്കുന്നത്