മാഡ്രിഡ്: നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ നിന്നും പുറത്തായി. സ്വന്തം തട്ടകത്തിൽ നടന്ന പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദം മത്സരത്തിൽ അയാക്സിനോട് 1-4ന് തോറ്റാണ് ചാമ്പ്യൻമാരുടെ പുറത്താകൽ. രണ്ട് പാദത്തിലുമായി 5-3ന്റെ മികവും അയാക്സ് സ്വന്തമാക്കി.
ബൊറുസ്സീയ ഡോർട്മണ്ടിനെ തോൽപ്പിച്ച് ടോട്ടനാം ഹോട്സ്പറും ക്വാർട്ടറിൽ പ്രവേശിച്ചു. പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ 1-0ന് ജയിച്ച ഹോട്സ്പർ, ആദ്യ പാദത്തിൽ 3-0ന്റെ ഉജ്ജ്വല ജയം നേടിയിരുന്നു. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി എയ്ന്തോവനേയും എ.എസ് റോമ, എഫ്.സി പോർട്ടോയേയും നേരിടും. രണ്ട് മത്സരങ്ങളും രാത്രി 1.30നാണ്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിന് ശേഷം റയലിന്റെ പ്രകടനം ദയനീയമായിരുന്നു. ടീമിന് തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങേണ്ടിവന്നു. യുവന്റസിലേക്കായിരുന്നു റൊണാൾഡോയുടെ കൂടുമാറ്റം.