കാളിദാസ് ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’ലെ രണ്ടാമത്തെ വീഡിയോ സോംഗും പുറത്തിറങ്ങി. “കാത്തുകാത്തേ” എന്ന ഈ ഗാനം സിതാര കൃഷ്ണകുമാറിന്റെ ഹൃദ്യമായ ആലാപനവും ഐശ്വര്യ ലക്ഷ്മിയുടെ മനോഹര നൃത്തചുവടുകളും കൊണ്ട് ശ്രദ്ധ നേടുകയാണ്. ഹരിനാരായണൻ ബി കെയുടെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു
അശോകൻ ചരുവിലിന്റെ കഥയിൽ ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ഈ കാളിദാസ് ജയറാം – ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം ലിജോ പോളും നിർവഹിച്ചിരിക്കുന്നു. മാർച്ച് 22ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമിച്ചിരിക്കുന്നത്.