അബുദാബി: ദീര്‍ഘകാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് പോകുന്ന സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും ഇമ്പിച്ചിബാവ സ്മാരക മെഡിക്കല്‍ എഡ്യുക്കേഷണല്‍ സെന്ററിന്റെ(ഇസ്മെക്) രക്ഷാധികാരിയുമായ നാസര്‍ പാലപ്പെട്ടിക്ക് ഇസ്മെകിന്റെ ആഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്കി. ഇസ്മെക് പ്രസിഡന്റ് അബ്ദുല്‍ കരീം പുതുപൊന്നാനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ കൃഷ്ണന്‍കുട്ടി(കെകെ), പ്രദീപ് കുറ്റിയാട്ടൂര്‍, സഫറുള്ള പാലപ്പെട്ടി, ബഷീര്‍ തൃത്താല, പി. മനാഫ്, ഷാഫി മാറഞ്ചേരി, സൂരജ്, പ്രമോദ്, ഷൈരാജ്, സലാം. റഷീദ് മോനു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ഇസ്മെകിന്റെ സ്നേഹോപഹാരം വര്‍ക്കിംഗ് സെക്രട്ടറി മനാഫും കൃഷ്ണന് കുട്ടിയും ചേര്‍ന്ന് നാസര്‍ പാലപ്പെട്ടിക്ക് സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീര്‍ സ്വാഗതവുംപി. മനാഫ് നന്ദിയും പറഞ്ഞു.