മൊഹാലി: ഇന്ത്യ – ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന് മൊഹാലിയിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളിൽ ജയം നേടിയ കോഹ്ലിയും സംഘവും പരമ്പര നേട്ടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. തുടർച്ചയായ രണ്ട് സെഞ്ചുറികളുമായി മിന്നുന്ന ഫോം തുടരുന്ന വിരാട് കോഹ്ലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
എം എസ് ധോണിയ്ക്ക് വിശ്രമം അനുവദിച്ചതിനാൽ ഋഷഭ് പന്ത് ടീമിൽ ഇടംപിടിക്കും. മോശം ഫോം തുടരുന്ന അമ്പാട്ടി റായിഡുവിന് പകരം കെ എൽ രാഹുലിനേയും രവീന്ദ്ര ജഡേജയ്ക്ക് പകരം യുസ്വേന്ദ്ര ചാഹലിനേയും ഉൾപ്പെടുത്താനാണ് സാധ്യത.
റാഞ്ചിയിൽ ജയം നേടിയ ടീമിനെ ഓസ്ട്രേലിയ നിലനിർത്തിയേക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. മൊഹാലിയിൽ ജയം നേടാനായാൽ ഓസിസിന് പരമ്പരയിൽ ഒപ്പമെത്താം.