അബുദാബി മലയാളി സമാജം പഠനത്തിൽ മികവ് പുലർത്തുന്ന മെമ്പർമാരുടെ കുട്ടിക്കൾക്ക് നൽകാറുള്ള സമാജം മെറിറ്റ് അവാർഡും, കല, കായിക, സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും വിപുലമായ പരിപാടികളോടെ നടന്നു.പ്രശസ്ത എഴുത്തുകാരി ഷെമി പരിപാടി ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസ്, പ്ലസ് ടു ക്ലാസുകളിൽ നിന്നായി 36 കുട്ടികളെ ചടങ്ങിൽ ആദരിച്ചു. 90% മുകളിൽ മാർക്ക് വാങ്ങിയ 15 കുട്ടികൾക്ക് സ്വർണ്ണ നാണയവും, മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. സമാജം ഈ വർഷം സംഘടിപ്പിച്ച വിവിധ കലാ, കായിക, സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സമാജം പ്രസിഡന്റ് ടി.എ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് സ്വാഗതം പറഞ്ഞു.പരിപാടികൾക്ക് കലാ വിഭാഗം സെക്രട്ടറി ബഷീർ.കെ.വി , സാഹിത്യ വിഭാഗം സെക്രട്ടറി അനീഷ് ബാലകൃഷ്ണൻ, സ്പോർട്സ് സെക്രട്ടറി ഉമ്മർ നാലക്കത്ത്, വനിതാ വിഭാഗം കൺവീനർ അപർണ്ണാ സന്തോഷ് , ചീഫ് കോർഡിനേറ്റർ പൊന്നൂസ് ചാക്കോ, വൈസ് പ്രസിഡന്റ് അഹദ് വെട്ടൂർ, അസിസ്റ്ററ്റ് ആർട്സ് സെക്രട്ടറി സജീവ് വൺനസ്സ്, ട്രഷറർ ബിജു കിഴക്കനേല, സാംസൺ, മറ്റ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.