ഗോവ: രണ്ടാം പാദ സെമിയിൽ തോറ്റിട്ടും എഫ് സി ഗോവ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ പ്രവേശിച്ചു. ആദ്യപാദത്തിൽ നേടിയ കൂറ്റൻ ജയത്തിന്റെ ആനുകൂല്യവുമായാണ് ഗോവ ഫൈനലിലേക്ക് യോഗ്യത നേടിയത്. കലാശപ്പോരാട്ടത്തിൽ ബംഗളൂരു എഫ് സി ആണ് ഗോവയുടെ എതിരാളികൾ.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്താണ് ബംഗളൂരു ഫൈനലിൽ പ്രവേശിച്ചത്. ആദ്യപാദത്തിൽ 1-2 ന് തോൽവിയേറ്റുവാങ്ങിയ ശേഷം രണ്ടാം പാദത്തിൽ 3-0 ന് ജയിച്ചാണ് ബംഗളൂരു ഫൈനലിൽ പ്രവേശിച്ചത്.
ആര് വിജയിച്ചാലും ഇത്തവണ ഐഎസ്എൽ കിരീടത്തിന് പുതിയ അവകാശിയാകമുന്ന പ്രത്യേകതയുമുണ്ട് ഇത്തവണത്തെ ഫൈനലിന്. ഞായറാഴ്ച രാത്രി 7.30 ന് മുംബൈയിലാണ് ഫൈനൽ.