ന്യൂഡൽഹി : അതിർത്തി കടന്നെത്തിയ ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണെന്ന് മുൻ ഡൽഹി മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത്. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
2008 മുംബൈയിൽ നടന്ന ഭീകരാക്രമണത്തിനു ഒരു തിരിച്ചടി നൽകാൻ അന്നത്തെ യു പി എ സർക്കാർ ശ്രമിച്ചില്ല.മന്മോഹൻ സിംഗ് സർക്കാരിന് അതിനു കഴിഞ്ഞില്ല . മന്മോഹൻ സിംഹ് അയഞ്ഞ നിലപാടാണ് ഭീകർക്കെതിരെ സ്വീകരിച്ചത്,അതേ സമയം അദ്ദേഹത്തിന്റെ പിൻഗാമിയായ നരേന്ദ്രമോദി വളരെ ശക്തമായ നിലപാടുകളാണ് ഭീകരതയ്ക്കെതിരെ സ്വീകരിക്കുന്നതെന്നും ഷീലാ ദീക്ഷിത് ചൂണ്ടിക്കാട്ടി.
പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ ബലാക്കോട്ട് നടത്തിയ വ്യോമാക്രമണത്തെ സൂചിപ്പിച്ചായിരുന്നു ഷീലാ ദീക്ഷിതിന്റെ പരാമർശം.