ന്യൂഡൽഹി: വിക്കറ്റിന് പിന്നിൽ മഹേന്ദ്ര സിംഗ് ധോണിയുടെ പകരക്കാരനാവാൻ കഴിവുള്ള താരമാണ് ഋഷഭ് പന്തെന്ന് മുൻ ഓസിസ് നായകൻ റിക്കി പോണ്ടിംഗ്. ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പന്തിനേക്കാൾ മികച്ച ഒരാളെ കാണാൻ തനിക്ക് സാധിക്കില്ലെന്നും പോണ്ടിംഗ് പറഞ്ഞു. ഐപിഎല്ലിൽ പന്തിന്റെ ടീമായ ഡൽഹി കാപ്പിറ്റൽസിന്റെ കോച്ച് കൂടിയാണ് പോണ്ടിംഗ്.
ഐ.പി.എല്‍ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് പന്ത്. ടീമിനായി ഏതാനും മികച്ച പ്രകടനങ്ങളിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ പന്തിനാകുമെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.
വരാനിരിക്കുന്ന ഇംഗ്ലണ്ട് ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ പ്രവേശിക്കും. ഇന്ത്യക്ക് പുറമെ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകളും സെമിയിൽ പ്രവേശിക്കും. പാകിസ്ഥാൻ, വെസ്റ്റിൻഡീസ് ടീമുകൾ ലോകകപ്പിൽ എന്താണ് ചെയ്യാൻ പോവുന്നതെന്ന് പറയാനാകില്ല.
കഴിഞ്ഞ കുറച്ച് നാളുകളായി ഓസ്ട്രേലിയയുടേത് അത്ര മികച്ച പ്രകടനമല്ല. ടീം നന്നായി കളിക്കാതിരിക്കുന്ന സമയത്ത് അഗ്രസീവാകുക വളരെ ബുദ്ധിമുട്ടാണെന്നും പോണ്ടിംഗ് പറഞ്ഞു.















