മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിലെ കിരീടം ബംഗളൂരു എഫ്സിയ്ക്ക്. ഐഎസ്എല്ലിലെ ബംഗളൂരുവിന്റെ കന്നിക്കിരീടമാണിത്. എഫ്സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരു തകർത്തത്. നിശ്ചിത സമയവും കടന്ന് നീങ്ങിയ മത്സരത്തിൽ 118-ാം മിനിറ്റിൽ രാഹുൽ ബെക്കെയാണ് വിജയഗോൾ നേടിയത്.
അനേകം വിസ്മയങ്ങളും ഓർത്തിരിക്കാൻ ഒട്ടനവധി നിമിഷങ്ങളും സമ്മാനിച്ചാണ് ഐഎസ്എൽ അഞ്ചാം സീസണ് കൊടിയിറങ്ങിയത്. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കുന്ന രീതിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. ആദ്യ ആറാം മിനിറ്റിൽ ഗോളിനായി സുനിൽഛേത്രി അവസരം കണ്ടെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.
കേരള ബ്ലാസ്റ്റേഴ്സിലെ മലയാളി താരം സഹൽ അബ്ദുൾ സമദാണ് അഞ്ചാം സീസണിലെ എമർജിംഗ് പ്ലെയർ. ഗോൾഡൻ ഗ്ലോബ് പുരസ്കാരം എഫ്സി ഗോവയുടെ ഫെരാൻ കോറോമിനസിനും ഗോൾഡൻ ഗ്ലൗവ് പുരസ്കാരം ബംഗളുരുവിന്റെ ഗോൾ കീപ്പർ ഗുർപ്രീതി സിംഗിനും ലഭിച്ചു. ഈ സീസണിലെ ഏറ്റവും മികച്ച സ്റ്റേഡിയത്തിനുള്ള പുരസ്കാരം കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനാണ്.