India

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ഉദ്ധവ് താക്കറെ

മുംബൈ: രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്രമോദി എത്തണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പ്രതിപക്ഷത്തിന്റെ മഹാസഖ്യ നീക്കത്തെയും ഉദ്ധവ് താക്കറെ വിമര്‍ശിച്ചു. നമ്മുടെ പ്രധാനമന്ത്രിയായി വീണ്ടും വരേണ്ടത് മോദിയാണ്. എന്ത് കൊണ്ട് പ്രതിപക്ഷ മഹാസഖ്യം ഇതു വരെ അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത്. സഖ്യത്തിലുള്ളവര്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുമോ എന്നും അദ്ദേഹം പരിഹസിച്ചു. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.

ഇന്ത്യക്കെതിരെ തുടര്‍ച്ചയായി ഒളി ആക്രമണങ്ങള്‍ നടത്തുന്ന പാകിസ്ഥാനെയും ഉദ്ധവ് താക്കറെ വിമര്‍ശിച്ചു. മൂന്ന് ഘട്ടമായിട്ടാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 10, 17, 24 തിയതികളിലായിട്ടാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.

6K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close